September 19, 2024
NCT
KeralaNewsThrissur News

തൃശൂരിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ: പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.

തൃശൂർ മുളങ്കുന്നത്ത്കാവിൽ സ്പെയർ പാർട്സ് ഗോഗൗണിൽ വൻ അഗ്നിബാധ. അപകടത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. നെന്മാറ സ്വദേശിയായ വെൽഡിംഗ് തൊഴിലാളി ലിബിൻ ആണ് മരിച്ചത്.

മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ഓട്ടോനിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്പെയർ പാട്സ് ഗോഡൗണിലാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ തീ പിടുത്തം ഉണ്ടായത്. തൃശൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് രാത്രി ഏറെ വൈകി തീ നിയന്ത്രണ വിധേയമാക്കിയത്.

കെട്ടിടം നവീകരിക്കുന്നതിൻ്റെ ഭാഗമായി ജോലി ചെയ്ത വെൽഡിംഗ് തൊഴിലാളികളാണ് ആദ്യം തീ പിടിച്ച കാര്യം അറിഞ്ഞത്. പാലക്കാട് നെന്മാറ സ്വദേശിയായ ലിബിൻ അടക്കമുള്ളവർ ആദ്യം വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഈ സമയം വലിയ പൊട്ടിത്തെറിയോടെ തീ ആളിപ്പടരുക ആയിരുന്നു.

സുഹൃത്തുക്കൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും കെട്ടിടത്തിനുള്ളിൽ ലിബിൻ കുടുങ്ങിപ്പോയി. അപകടത്തിന് പിന്നാലെ തൃശൂരിൽ നിന്നടക്കമുള്ള ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി. എന്നാൽ ഫയർ എൻജിനുകൾക്ക് ദുർഖടം പിടിച്ച പാതയിലൂടെ അപകട സ്ഥലത്തേക്ക് എത്താനായില്ല.

തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇവർക്ക് രക്ഷാ പ്രവർത്തനങ്ങൾ നടത്താനായത്. രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കനത്ത മഴ കൂടിയെത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. എന്നാൽ ഈ സമയത്തിന് ഉള്ളിൽ തന്നെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ലിബിൻ മരിച്ചിരുന്നു.

തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ ലിബിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാവും ബന്ധുക്കൾക്ക് മൃതദ്ദേഹം വിട്ടു നൽകുക. അതേസമയം ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിൻ്റെ ഭാഗമായി ഇന്ന് അപകട സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

കുന്നംകുളത്ത് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം.

murali

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.

murali

പിതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ മകന്‍ അറസ്റ്റില്‍.

murali
error: Content is protected !!