September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം. ഇന്നലെ (ബുധനാഴ്ച്ച) രാത്രി 10 മണിയോടെയാണ് സംഭവം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണു മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.

സുഹൃത്തുക്കൾക്ക് സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്.   ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related posts

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഇരുചക്രവാഹനങ്ങളുടെ സീറ്റ് തുറന്ന് പണവും മൊബൈലും മോഷണം നടത്തുന്നയാൾ പിടിയിൽ.

murali

എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വനിതാ സംഗമവും നടത്തി.

murali

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റത് 85 ഓളം പേർക്ക്.

murali
error: Content is protected !!