September 19, 2024
NCT
KeralaNewsThrissur News

കരുവന്നൂർ പാലം ആത്മഹത്യാ മുനമ്പാക്കാൻ അനുവദിക്കില്ല : വയർ ഫെൻസിംഗ് രണ്ട് ആഴ്ചയ്ക്കകം ഒരുങ്ങുമെന്ന് മന്ത്രി ഡോ ആർ. ബിന്ദു.

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൻ്റെ അരികു .വശങ്ങളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കെ എസ് ടി പി ഉദ്യോഗസ്ഥർക്ക് നൽകിയെന്നും മന്ത്രി അറിയിച്ചു.
കരുവന്നൂർ പാലത്തിനെ ആത്മഹത്യാ മുനമ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശ വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ ഗൗരവത്തോടെ കാണുകയാണ്. അവ പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു വിശദമാക്കി

Related posts

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍.

murali

ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

murali

അധ്യാപക ഒഴിവ്.

murali
error: Content is protected !!