September 19, 2024
NCT
KeralaNewsThrissur News

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷണം; ബോധരഹിതനായ മോഷ്ട്ടാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ദർശനത്തിന് എത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചു. വൈകിട്ട് എട്ട് മണിയോടെ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ആണ് സംഭവം. ചേലൂർ സ്വദേശിയായ ഗീത രവിയുടെ മാലയാണ് പൊട്ടിച്ചത്. വൈദ്യുതി പോയ സമയത്താണ് മോഷ്ടാവ് മാല പൊട്ടിച്ച് ഓടിയത്.

കുറച്ച് സമയത്തിന് ശേഷം ദേവസ്വം ഓഫിസിന് സമീപത്തായി ബോധരഹിതനായി കൈയ്യിൽ മാലയോടെ ഒരാളെ നാട്ടുക്കാർ കണ്ടെത്തുകയായിരുന്നു. ഉടനെ പോലീസിൽ അറിയിക്കുകയും ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇയാളുടെ നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. ഇതര സംസ്ഥാന തൊഴിലാളിയുടെ രൂപപ്രകൃതമാണ് ഇയാൾക്ക് ഉള്ളത്.

Related posts

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു.

murali
error: Content is protected !!