September 19, 2024
NCT
KeralaNewsThrissur News

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി.

തിരുവനന്തപുരം : റെയിൽവേ സ്​റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോർപറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി.

സംഭവസ്ഥലത്ത് ഫയർഫോഴ്‌സെത്തി ഇയാൾക്കായുളള തിരച്ചിൽ നടത്തിവരുന്നുണ്ട്. നാല് തൊഴിലാളികളായിരുന്നു ശുചീകരണത്തിനായി തോട്ടിലെത്തിയിരുന്നത്. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് അ​ഗ്നിശമനസേനയുടെ പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

Related posts

വൃത്തിഹീനമായി കിടക്കുന്ന തൃപ്രയാർ ബസ് സ്റ്റാൻഡിലെ ശൗചാലയം നവീകരിക്കുക: ബി എം എസ് തൃശ്ശൂർ ജില്ല ബസ് തൊഴിലാളി യൂണിയൻ.

murali

ചെറുവത്താനി സ്വദേശിയുടെ കൊലപാതകം; 3 പേർ അറസ്റ്റിൽ.

murali

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.

murali
error: Content is protected !!