September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി.

തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മസ്‌കറ്റില്‍ മരിച്ചത്. സന്ദര്‍ശക വിസയിലായിരുന്നു അനേക് മസ്‌കറ്റിലെത്തിയത്.

നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ ചികിത്സക്കായി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്. മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related posts

അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം.

murali

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു.

murali
error: Content is protected !!