September 20, 2024
NCT
KeralaNewsThrissur News

റോഡ് മാന്തിപ്പൊളിച്ച് പൈപ്പിട്ട് മൂടിയ ഭാഗങ്ങളിൽ കുഴിയായി : വിദ്യാർത്ഥികളും, നാട്ടുകാരും ദുരിതത്തിലായി.

ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് പൊക്കുളങ്ങര കിഴക്ക് സി എസ് ഗോപാലകൃഷ്ണൻ റോഡ് വാട്ടർഅതോറിറ്റി പൈപ്പിടുന്നതിനായി മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് മാന്തിപ്പൊളിച്ച് പൈപ്പിട്ട് മൂടിയഭാഗങ്ങളിൽ കുഴിയായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി.

ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സക്കണ്ടറി സ്ക്കൂൾ, സെൻതോമസ് ഹയർസക്കണ്ടറി സ്ക്കൂൾ, തിരുമംഗലം യൂ പി സ്ക്കൂൾ, എന്നീ സ്ക്കൂളുകളിലേക്ക് നൂറ് കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും നടന്നും സൈകളിലും ഇരുചക്രവാഹനങ്ങളിലുമായാണ് പ്രദേശവാസികൾ ഉൾപ്പെടെ ഉള്ളവർ ഈ വഴി ഏറെ ദുരിതം സഹിച്ചാണ് യാത്ര ചെയ്യുന്നത്, സ്ക്കൂൾ കുട്ടികൾ യൂണിഫോം ധരിച്ച് ചളിതെറിക്കാതെ ഏറെ പ്രയാസപ്പെട്ടാണ് ക്ലാസുകളിൽ എത്തുന്നത്.

വിദ്യാർത്ഥികളും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്, റോഡ് അശാസ്ത്രീയമായ രീതിയിൽ മാന്തിപ്പൊളിച്ച് പൈപ്പിട്ട് മൂടിയത് അന്യേഷിക്കാനായി ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകനായ ലെത്തീഫ് കെട്ടുമ്മൽ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ പരാതി അറിയിക്കുന്നതിനായി കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഫോണിൽ വിളിച്ച് റോഡിനെ കുറിച്ചും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെയും യാത്രാ ദുരിതം ശ്രദ്ധയിൽപെടുത്തി.

പക്ഷേ എ ഇ യുടെ ഭാഗത്ത് നിന്ന് ഉണ്ടായ മറുപടി തൃപ്തികരമായില്ല എന്ന് മാത്രമല്ല ഞങ്ങൾ എഞ്ചിനീയറിങ്ങ് വിങ്ങാണ് ഞങ്ങൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഉത്തരവാദിത്തവുമില്ല എന്നാണ് പരാതിക്കാരന് കിട്ടിയ മറുപടി, ഉത്തരവാദപ്പെട്ട ഔദ്യോഗിക പദവിയിൽ ഇരുന്ന് കൊണ്ട് ഗ്രാമവാസികളുടെ പരാതി സ്വീകരിച്ച് പരിഹാരം കാണേണ്ട

ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഉദ്യോഗസ്ഥ സഖി നിരുത്തരവാദപ്പെട്ട രീതിയിൽ പെരുമാറുകയും പഞ്ചായത്ത്റോഡ് മാന്തിപ്പൊളിച്ചതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ല എന്ന് പറയുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ മുഖ്യമന്ത്രിക്കും,തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്കും,ജില്ലാ കലക്ടർക്കും പരാതി നൽകി.

ഏങ്ങണ്ടിയൂരിലെ ഭൂരിഭാഗം റോഡും,തീരദേശ റോഡ് ഉൾപ്പെടെ വാട്ടർഅതോറിറ്റി പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച് അശാസ്ത്രീയമായരീതിയിൽ മൂടിയത് മൂലം പൊതുജനത്തിന് യാത്രചെയ്യാനാകാത്ത വിധം ആകെതകർന്ന് കിടക്കുകയാണ്,പഞ്ചായത്തിന് കീഴിലുള്ള തകർന്ന് കിടക്കുന്ന തീരദേശ റോഡുകൾ ഉൾപ്പെടെ അടിയന്തരമായി അറ്റകുറ്റപ്പണിനടത്തി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പേടികൂടാതെ യാത്രചെയ്യുന്നതിന് സഞ്ചാരയോഗ്യമാക്കണം എന്ന് ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു..

Related posts

യുവതി പനി ബാധിച്ച് മരിച്ചു.

murali

ഖുർആൻ മത്സരത്തിൽ മുഹമ്മദ്‌ സെനുദീൻ ഇർഫാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

murali

തൃശ്ശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു.

murali
error: Content is protected !!