മതിലകത്ത് മുക്കുപണ്ടം പണയപ്പെടുത്തി 85000 രൂപ തട്ടിയെടുത്ത യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശി കൊതുവുൽ വീട്ടിൽ ഷബീബ് (41)നെയാണ് ഇൻസ്പെക്ടർ ഷാജിയും സംഘവും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞമാസം 14-നാണ് എസ്. എൻ. പുരം പുവ്വത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നിന്നും ഇയാൾ രണ്ട് വള നൽകി പണം വായ്പ വാങ്ങിയത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ മാനേജർ പോലീസിലറിയിക്കുകയായിരുന്നു. ബാങ്കിൽ എ ക്ലാസ് അംഗത്വമുള്ള ഷബീബ് സ്ഥിരമായി പണയവായ്പ ഇടപാട് നടത്തിയുന്ന ആളാന്നെന്നും പോലീസ് പറഞ്ഞു.