September 19, 2024
NCT
KeralaNewsThrissur News

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത് .

ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ പോയി് തിരിച്ചു വന്നത്. ഉറങ്ങുന്നതിനിടയില്‍ എസിയില്‍ നിന്നു ചെറിയ തീപിടിത്തമുണ്ടായി. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സൂചന. മാത്യു എബ്രഹാമിന് ബാങ്കിങ് മേഖലയിലാണ് ജോലി. ലിനി അദാന്‍ ഹോസ്പിറ്റല്‍ നഴ്‌സാണ്.

Related posts

ഉമ്മൻചാണ്ടി അനുസ്മരണവും, തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണവും നടത്തി.

murali

കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു.

murali

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം.

murali
error: Content is protected !!