September 20, 2024
NCT
KeralaNewsThrissur News

കഞ്ചാവും, ലഹരിമരുന്നുമായി രണ്ട് യുവാക്കൾ വാടാനപ്പള്ളി എക്സൈസിന്‍റെ പിടിയിൽ.

വാടാനപ്പളളി : കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്‍റെ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ് 140 ഗ്രാം കഞ്ചാവുമായി സായന്തിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചേർപ്പ് ഭാഗത്ത് നിന്ന് ഷിജിൽ എന്ന യുവാവിനെ കൂടി അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ ഇയാളിൽ നിന്നും 1.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

Related posts

സുരേഷ് ഗോപിയുടെ പത്രികാ സമർപ്പണ തുക തളിക്കുളത്തെ മത്സ്യത്തൊഴിലാളികൾ ചേർന്ന് കൈമാറി.

murali

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali
error: Content is protected !!