NCT
KeralaNewsThrissur News

തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം.

പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് വടിവാൾ കൊണ്ട് വെട്ട് ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിക്കിടെ തർക്കമുണ്ടാകുകയും തുടർന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിൽ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Related posts

കാരുണ്യത്തിന്റെ തൂവൽ സ്പർശമായി ഉപജീവനം പദ്ധതിക്ക് തുടക്കം.

murali

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

murali

ഒരുലക്ഷത്തിലധികം പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ മൂന്നാം കണ്ണിൽ കുടുങ്ങി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

murali
error: Content is protected !!