മരത്താക്കര : അജ്ഞാത വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു. മരത്താക്കര മേലേടത്ത് വീട്ടിൽ സുനിൽ കുമാറിന്റെ ഭാര്യ എൽസി (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 നാണ് ഇവരെ സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വാഹനം ഇടിച്ച് കിടക്കുന്നത് വഴിയാത്രക്കാർ കണ്ടെത്തിയത്.
തലയ്ക്ക് ഗുരുതരപരിക്കേറ്റ ഇവർ സംഭവസ്ഥലത്ത്വച്ച് മരിച്ചിരുന്നു. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മൃതദേഹം കോർപറേഷൻ ജില്ലാ ആശൂപത്രി മോർചറിയിലേക്ക് മാറ്റി. മക്കൾ: അനീഷ, അനീഷ്, സുധീഷ്. മരുമകൻ: സനീഷ്.
