NCT
KeralaNewsThrissur News

സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങ് വേണം : മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരം : സ്കൂളുകൾക്ക് സമീപം ഉള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹന അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകി.

പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്ക് എതിരേ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്കും ആർ ടി ഒക്കും നിർദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതു മരാമത്ത് എക്സി. എൻജിനിയർ, ആർ ടി ഒ, ജില്ല പോലീസ് മേധാവി എന്നിവർ രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

Related posts

കയ്പമംഗലത്ത് MDMA യുമായി ഒരാൾ അറസ്റ്റിൽ.

murali

മോഷ്ടിച്ച ബൈക്കുമായി കറക്കം : നിരവധി കേസ്സുകളിലെ പ്രതിയെ ചേർപ്പ് പോലീസ് പിടികൂടി.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!