NCT
KeralaNewsThrissur News

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിൽ പ്രതി ധന്യ മോഹൻ കീഴടങ്ങി.

വലപ്പാട് : മണപ്പുറം ഫിനാൻസിലെ തട്ടിപ്പിൽ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ധന്യ പണം തട്ടിയെടുത്തത് 5 വർഷംകൊണ്ട്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹൻ. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

Related posts

ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

murali

മൂർക്കനാട് ഇരട്ടക്കൊലപാതകം; നാല് പേർ കൂടി പോലീസ് പിടിയില്‍.

murali

കാപ്പാ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ ആളെ പൊലീസ് പിടികൂടി.

murali
error: Content is protected !!