വലപ്പാട് : മണപ്പുറം കോംപ്ടെക് ആന്റ് കൺസൾട്ടൻസിയിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ധന്യ മോഹൻ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക് എന്ന് പോലീസ്. ഭർത്താവിന്റെ NRI അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘം വഴി പണം കൈമാറിയതായും സംശയം.
അക്കൗണ്ടിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാൻ നടപടി തുടങ്ങി. തട്ടിപ്പിൽ കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. ധന്യ മോഹനെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും.
