September 19, 2024
NCT
KeralaNewsThrissur News

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

നാട്ടിക : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യംഗ് ഇന്ത്യ ബൂത്ത് ലെവൽ ലീഡേഴ്സ് മീറ്റിന് മുന്നോടിയായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു.

തളിക്കുളം ലെജൻഡ്സ് അരീനയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റാനിഷ് കെ. രാമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ സിദ്ധിക്ക്,

ബ്ലോക്ക്‌ സെക്രട്ടറി ഷൈൻ നാട്ടിക, നാട്ടിക യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കിരൺ തോമസ് എന്നിവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അഭിഷിക്, വരുൺ, സോണൽ, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.ടൂർണമെന്റിൽ ജില്ലയിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുത്തു.

Related posts

തളിക്കുളത്ത് നിന്നും 12.5 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പിടികൂടി.

murali

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി.

murali

കമല നിര്യാതയായി.

murali
error: Content is protected !!