NCT
KeralaNewsThrissur News

കണ്ടശാംകടവ് മാമ്പുള്ളിയിലെ അനധികൃത പുഴ കയ്യേറ്റം : സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൊടി നാട്ടലും.

കണ്ടശാംകടവ് : മാമ്പുള്ളിയിൽ സ്വകാര്യ വ്യക്തി നടത്തിയ അനധികൃത പുഴ കയ്യേറ്റത്തിനെതിരെ സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും കയ്യറിയ ഭൂമിയിൽ പതാക നാട്ടുകയും ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്തു. ധർമൻ പറത്താട്ടിൽ അധ്യക്ഷത വഹിച്ചു.

കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി, അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി ധനേഷ് മഠത്തിപറമ്പിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ബി. ഹരിദാസ്, വിനീത് പാറമേൽ, ഇഗ്‌നേഷ്യസ്,

സുമ പങ്കജാക്ഷൻ എഐവൈഎഫ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശരൺദാസ് പെയിന്നൂകാരൻ,കാരമുക്ക് സർവീസ് സഹകരണ ബാങ്ക് ബോർഡ്‌ മെമ്പർ ഷിജി അമൃത് സെൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Related posts

എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്.

murali

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

murali

ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം: 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്.

murali
error: Content is protected !!