September 20, 2024
NCT
KeralaNewsThrissur News

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കും; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രി കെ.രാജന്

വയനാട് ഉരുൾപൊട്ടൽ:  കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കും; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രി കെ.രാജന്. പൊതുജനം ദുരന്തസ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുത്. അത് ജനങ്ങളിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കെ.രാജനുള്‍പ്പെടെയുള്ള മുഹമ്മദ് റിയാസ്, ഒ.ആർ കേളു തുടങ്ങിയവർ സംഭവസ്ഥലത്തേക്ക് ഉടൻ പുറപ്പെടും. എ. കെ ശശീന്ദ്രൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കരമാർഗ്ഗം സംഭവസ്ഥലത്തേക്ക്തി രിച്ചിട്ടുണ്ട്. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Related posts

കോൾ പടവ് കായലിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

murali

ബസ് സമരം മാറ്റിവച്ചു.

murali

വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!