NCT
KeralaNewsThrissur News

വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി : അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുരിയൻസ് പടിയിൽ താമസിക്കുന്ന ഫാത്തിമ കാസിം (70) ആണ് മരിച്ചത്. കൊലപാതകം എന്നാണ് പോലീസിൻ്റെ സംശയം. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പറയുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Related posts

ഭരണി മഹോത്സവത്തിനിടെ കോമരത്തെ പോലീസ് ചവിട്ടുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്

murali

എം.എ യൂസഫലി ഉയോഗിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം വില്‍പനയ്ക്ക്.

murali

യൂബർ ടാക്‌സിയുടെ മറവിൽ രാസലഹരി കേരളത്തിലേക്ക് കടത്തുന്ന മൊത്തവിതരണക്കാരൻ പിടിയിൽ.

murali
error: Content is protected !!