September 19, 2024
NCT
KeralaNewsThrissur News

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട : കൊല്ലാട്ടി അമ്പലത്തിനു സമീപമുള്ള സിറ്റി ഹോട്ടലിനടുത്ത് നിർത്തിയിട്ട ഓമ്നി വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ കുഞ്ഞുമാണിക്യൻ മൂലയിലെ തുമ്പരത്തി വീട്ടിൽ പ്രവീണി(42)നെയാണ് മോഷ്ടിച്ച വാഹനം സഹിതം കോന്തിപുലം റോഡിൽ നിന്നും പിടികൂടിയത്.

പ്രതി മുൻപും മോഷണ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ-മാരായ കെ അജിത്ത്, പി ആർ ദിനേശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം ഷംനാദ്, സി പി ഒ-മാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.

Related posts

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali

വാടാനപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

murali

തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

murali
error: Content is protected !!