September 19, 2024
NCT
KeralaNewsThrissur News

ദേശീയ പഞ്ചഗുസ്തി ജേതാവ് കർണ്ണ എസ് മേനോനെ കോൺഗ്രസ്‌ അനുമോദിച്ചു.

തൃപ്രയാർ : ഛത്തീസ്ഗഡ് റായ്പൂരിൽ നടന്ന അണ്ടർ 18 ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനായി മെഡൽ നേടിയ കർണ്ണ എസ് മേനോനെ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദിച്ചു. കർണ എസ് മേനോന്റെ വസതിയിൽ വച്ച് നടന്ന അനുമോദന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഷാൾ അണിയിച്ചും ഉപഹാരം നൽകിയും അനുമോദിച്ചു.

കോൺഗ്രസ് നാലാം വാർഡ് പ്രസിഡണ്ട് ശ്രീദേവി സദാനന്ദൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് മുഖ്യ അതിഥി ആയിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനിഷ് കെ രാമൻ, പുഷ്പാംഗദൻ ഞായക്കാട്ട്,കണ്ണൻ അന്തിക്കാട്ട്, രഘുനാഥ് നായരുശ്ശേരി, സരോജിനി പേരോത്ത്, ഗീതാഞ്ജലി തിലകൻ,

മുഹമ്മദാലി വലിയകത്ത്, പ്രമീള പൂക്കാട്ട്, ബിന്ദു ബോസ് തറപറമ്പിൽ എന്നിവർ പങ്കെടുത്തു. നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കോങ്ങാട്ടിൽ സതീശൻ ധന്യ ദമ്പതികളുടെ മകനാണ്. കുട്ടനെല്ലൂർ സി അച്യുത മേനോൻ ഗവണ്മെന്റ് കോളേജിലെ ഡിഗ്രി ബി എ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് കർണ്ണ എസ് മേനോൻ.

Related posts

വേലൂരിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.

murali

ലൈംഗികാതിക്രമമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതി; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു.

murali

കൊടുങ്ങല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കാറും മോട്ടോർ ബൈക്കും അക്രമികൾ തല്ലിത്തകർത്തു.

murali
error: Content is protected !!