September 20, 2024
NCT
KeralaNewsThrissur News

തൃപ്രയാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് സിപിഎം ഭരണത്തിൽ സ്വപ്നം മാത്രമായി മാറി – കോൺഗ്രസ്.

തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികക്കാർക്ക് സ്വപ്നം മാത്രമായി മാറിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു, ഭാവന സംബനമായ പദ്ധതി വിഭാവനം ചെയ്തത് യുഡിഎഫ് ഭരണസമിതിയാണ്.

ഭരണം മാറി സിപിഎം അധികാരത്തിൽ വന്നപ്പോൾ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പ്രഥമ പരിഗണന എന്ന് പ്രഖ്യാപിച്ചു. പ്രഥമ പരിഗണന പ്രഖ്യാപിച്ച പദ്ധതി നാലുവർഷം പഞ്ചായത്ത് ഭരണം പൂർത്തിയാകുമ്പോൾ സിപിഎം നാട്ടിക പഞ്ചായത്ത്‌ ഭരണിസമിതിക്ക് ഒരു കല്ല് പോലും എടുത്ത് വെക്കാൻ സാധിച്ചിട്ടില്ല.

ബസ്റ്റാൻഡിലെ നിലവിലെ വ്യാപാരികളെ മുൻകൂട്ടി ഒഴിപ്പിച്ച് കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിക്കുകയും പഞ്ചായത്തിന് ലഭിക്കേണ്ട വാടക വരുമാനം ഇല്ലാതാക്കുകയും ചെയ്ത പഞ്ചായത്ത് ഭരണം ഒരുകാലത്തും മാപ്പർഹിക്കുന്നില്ലെന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു.കടകൾ ഒഴിപ്പിക്കുന്നത് കൂടാതെ യാത്രക്കാരും വിദ്യാർത്ഥികളും ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും ബസ് സ്റ്റാൻഡ് പരിസരത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ആശ്രയിച്ചിരുന്ന ടോയ്ലറ്റ് മാസങ്ങളായി പഞ്ചായത്ത് അടച്ചു പൂട്ടി ഇട്ടിരിക്കുകയാണ്.

കൂടാതെ ബസ് സ്റ്റാൻഡിൽ പട്ടികൾ ചത്തു ചീഞ്ഞു കിടന്നിട്ട് ദുർഗന്ധം മൂലം വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പരിസരങ്ങളിൽ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയുമാണ്. ബസ് സ്റ്റാൻഡിലെ കോൺഗ്രീറ്റ് കമ്പികൾ പുറത്തു വന്നു യാത്രക്കാർക്ക് സ്ഥിരമായി പരിക്കുകൾ ഉണ്ടാകുകയും ചെയുന്നു.

വേണ്ടപ്പെട്ട അധികാരികൾ ആരും തിരിഞ്ഞു നോക്കുന്നുമില്ല. ബസ് സ്റ്റാൻഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ബസ്റ്റാൻഡിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ.

കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, മഹിളാ കോൺഗ്രസ്‌ നാട്ടിക ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വിനു,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ എ എൻ സിദ്ധപ്രസാദ്‌,സി ജി അജിത് കുമാർ, ടി വി ഷൈൻ, പി കെ നന്ദനൻ, സി എസ് മണികണ്ഠൻ,പി സി ജയപാലൻ,,പി എം സുബ്രമണ്യൻ, എ കെ വാസൻ,റീന പത്മനാഭൻ,മധു അന്തിക്കാട്ട്, കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ മെമ്പർമാരായ കെ ആർ ദാസൻ, ശ്രീദേവി മാധവൻ, ഹേമ പ്രേമൻ, പി സി മണികണ്ഠൻ, പി വി സഹദേവൻ, എം വി വൈഭവ്,മുഹമ്മദ്‌ റസൽ, യു ബി മണികണ്ഠൻ, ശ്രീദേവി സദാനന്ദൻ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,ഷിബു കയനപറമ്പിൽ, മോഹനൻ പി എസ്, അഭിഷിക് ചളിങ്ങാട്ട്, മണികണ്ഠൻ ഗോപുരത്തിങ്കൽ,പവിത്രൻ ചളിങ്ങാട്ട്, പുഷ്പാംഗദൻ ന്ഞായക്കാട്ട്, രഘുനാഥ് നായരുശ്ശേരി,ജയരാജൻ, ജയൻ അന്ടെഴത്ത്, സന്ധ്യ, വിപുൽ നാട്ടിക, ഭാസ്‌ക്കരൻ അന്തിക്കാട്ട്, മോഹൻദാസ് പുലാക്കപറമ്പിൽ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി

Related posts

കരുവന്നൂർ പാലത്തിന് മുകളിൽ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിച്ചുതുടങ്ങി.

murali

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

murali
error: Content is protected !!