NCT
KeralaNewsThrissur News

കരുവന്നൂർ പാലത്തിന് മുകളിൽ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിച്ചുതുടങ്ങി.

ഇരിഞ്ഞാലക്കുട : കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിക്കുന്നു. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് ഫെൻസിങ് സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി പേർ കരുവന്നൂർ വലിയപാലത്തിന് മുകളിൽനിന്ന്‌ പുഴയിലേക്ക്‌ ചാടുന്ന സ്ഥിതിയുണ്ടായിരുന്നു.

പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചപ്പോൾ പാലത്തിന് മുകളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മാസങ്ങൾക്ക് മുൻപുതന്നെ സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ ആർ. ബിന്ദു സുരക്ഷാവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്ന തൃശ്ശൂർ –  കൊടുങ്ങല്ലൂർ സംസ്ഥാന പാതയും പാലവും കോൺക്രീറ്റ് പ്രവൃത്തികൾക്കായി കെ.എസ്.ടി.പി.ക്ക്‌ കൈമാറിയിരുന്നു. ഇതുമൂലമുണ്ടായ സാങ്കേതിക തടസ്സമാണ് സുരക്ഷാവേലി സ്ഥാപിക്കാൻ നീണ്ടുപോയതെന്ന് പറയുന്നു.

Related posts

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.

murali

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് ടൂറിസം വികസനത്തിന് ക്ഷണം: തൃശ്ശൂരിൽ നിന്നും പ്രതിനിധി.

murali

ഇരട്ട സഹോദരങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.

murali
error: Content is protected !!