തളിക്കുളം : നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് ഹൗസിൽ കുമാരൻ മകൻ സുനിൽ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 മണിയ്ക്ക് നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.