September 20, 2024
NCT
KeralaNewsThrissur News

എം ഡി എം എയുമായി ഗുരുവായൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്മാടത്തു നിന്നും 5.38 ഗ്രാം എം ഡി എം എ സഹിതം യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും, ചേർപ്പ് പോലീസും ചേർന്ന് പിടികൂടി. ഗുരുവായൂർ മാണിക്കത്തുപ്പടി പയ്യപ്പാട് വീട്ടിൽ പ്രകാശൻ മകൻ ആദർശ് ആണ് പിടിയിലായത്.

അമ്മാടത്തും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി എം ഡി എം എ കൊണ്ടുവന്നത്. എം ഡി എം എ കൈമാറുന്നതിനായി കാത്തുനിൽക്കുന്ന സമയത്താണ് പ്രതി പോലീസിൻ്റെ പിടിയിലായത്. ആർക്കൊക്കെയാണ് ഇയാൾ എം ഡി എം എ വില്പന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പോലിസ് അന്വേഷിച്ചു വരികയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദേശപ്രകാരം ജില്ലാ സി ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ,

ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലാൽ, എസ് ഐ ഗിരീഷ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ മാരായ കെ അജിത്, പി ജയകൃഷ്ണൻ, ടി ആർ ഷൈൻ, എ എസ് ഐ സൂരജ് വി ദേവ്, ഡാൻസാഫ് അംഗങ്ങളായ പി എക്സ് സോണി, കെ ജെ ഷിൻ്റോ, ചേർപ്പ് പോലീസ് സ്റ്റേഷനിലെ സി പി ഒ-മാരായ പ്രദീപ്, ഫൈസൽ എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

നാലമ്പല ദർശനത്തിന്.സ്പെഷ്യൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിച്ചു.

murali

ഹൈവേയുടെ കാനയുടെ കുഴിയിൽ വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്.

murali

ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി .

murali
error: Content is protected !!