September 19, 2024
NCT
KeralaNewsThrissur News

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും. ബാങ്കിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും, ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ആഴ്ച്ച നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

murali

പോലീസിന് ഗുണ്ടാ നേതാവിന്റെ ഭീഷണി.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന്റെ കൂട് തുറക്കൽ ശുശ്രൂഷ.

murali
error: Content is protected !!