September 20, 2024
NCT
KeralaNewsThrissur News

വേറിട്ട സമരത്തിന് ഫലം കണ്ടു: റോഡിലെ കുടിവെള്ള പൈപ്പിലെ ചോർച്ചയടച്ചു.

മൂന്നുപീടിക ബീച്ച് റോഡിലെ വേറിട്ട സമരത്തിന് ഫലം കണ്ടു, പൈപ്പിലെ ചോർച്ചയടച്ച വാട്ടർ അതോറിറ്റി മേഖലയിലെ കുടിവെള്ള വിതരണവും പുനഃസ്ഥാപിച്ചു. രണ്ടാഴ്‌ചയായിട്ടും പൈപ്പ് പൊട്ടിയത് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പൊതു പ്രവർത്തകൻ രായംമരക്കാർ ഷഫീക്കാണ് റോഡിലെ വെള്ളക്കെട്ടിൽ കുളിച്ച് സമരം നടത്തിയത്.

കയ്‌പമംഗലം പതിനാലാം വാർഡിലെ എം.ഐ.സി. ജങ്ഷൻ സെന്ററിലാണ് പൈപ്പ് പൊട്ടിയത്, സംഭവം വാർത്തയായതോടെ ഇന്ന് രാവിലെ എട്ട് മണിയോടെ വാട്ടർ അതോറിറ്റി കരാറുകാർ എത്തി ചോർച്ച പരിഹരിക്കുകയായിരുന്നു.

Related posts

ശുചിത്വ ഹർത്താൽ ഏറ്റെടുത്ത് കയ്‌പമംഗലത്തെ വ്യാപാരികൾ..

murali

പട്ടാമ്പിയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. രണ്ട് പെണ്‍മക്കള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

murali

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

murali
error: Content is protected !!