September 19, 2024
NCT
KeralaNewsThrissur News

മണപ്പുറത്തെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു.

ഏങ്ങണ്ടിയൂർ : സെക്കുലർ ഫോഴ്സ് ഫോർ ഇന്ത്യയുടെ നേതൃത്വത്തിലുള്ള പത്മശ്രീ ഡോ. എം.എസ് സ്വാമിനാഥൻ സ്മൃതി കാർഷിക കൂട്ടായ്മ, കർഷക ദിനത്തിൽ മികച്ച കർഷകരെ സമാദരിച്ചു. ഏങ്ങണ്ടിയൂരിലെ കൃഷിയിടത്തിൽ നടന്ന ചടങ്ങ് പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

എം.എ ഹാരീസ് ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ്, മഞ്ജുള അരുണൻ,കർഷകതിലകം അവാർഡ് ജേതാവ് സതി ചന്ദ്രഗുപ്തൻ എന്നിവർ കർഷകർക്ക് ഉപഹാരങ്ങൾ നൽകി. മണപ്പുറത്തെ വിവിധ പഞ്ചായത്തുകളിലെ പ്രമുഖ കർഷകരായ സതി ചന്ദ്രഗുപ്തൻ, പ്രദീപ് കരീപ്പാടത്ത് , ജാബിർ കെ.ആർ, സുബ്രഹ്മണ്യൻ പാണപറമ്പിൽ, പ്രവീൺ ഗോപി , ജോൺ ഇ.എൽ., വി.ജി. വിനോദൻ സന്താനവല്ലി . സുന്ദരൻ വാലിപ്പറമ്പിൽ എന്നിവർ ആദരം ഏറ്റുവാങ്ങി.

സുശീല സോമൻ,കെ ബി. സുരേഷ്, . കെ. ബി സുധ, ടി കെ ഉത്തമൻ എന്നിവർ ആശംസകൾ നേർന്നു. കാർഷിക കൂട്ടായ്മയുടെ വാർഷിക വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന ആദായത്തിൽ നിന്ന് ഒരുഭാഗം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ വി.എൻ രണദേവ് അറിയിച്ചു. ജോഷി ചാളിപ്പാട്ട്, കെ.കെ. മനോജ് ടി. കെ സജീവൻ, വിക്രമൻ സി.ജി എന്നിവർ സംസാരിച്ചു.

Related posts

സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

murali

പ്രശസ്ത നാടക – സീരിയൽ നടൻ എം സി ചാക്കോ നിര്യാതനായി.

murali

ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു.

murali
error: Content is protected !!