September 19, 2024
NCT
KeralaNewsThrissur News

നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപ് അബുദാബിയിൽ തിരിച്ചെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

ഏങ്ങണ്ടിയൂർ : യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) ആണ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചത്.

ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ നിന്നും എടുത്ത് വരുന്നവഴി കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനം ഓടിച്ചിരുന്ന പ്രണവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹായത്രികനായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കുടുംബ സമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപാണ് അബുദാബിയിൽ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും. അമ്മ: ശ്രീവത്സ. സഹോദരി: ശില്പ.

Related posts

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വാടാനപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒടിഞ്ഞു വീണ വൈദ്യുതി തൂണിനടിയിപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

murali

വള്ളിയമ്മ അന്തരിച്ചു.

murali
error: Content is protected !!