September 20, 2024
NCT
KeralaNewsThrissur News

എം ഡി എം എ മൊത്തക്കച്ചവടക്കാരൻ പോലീസിൻ്റെ പിടിയിൽ.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ തേലപ്പിള്ളിയിൽ നിന്നും 20 ഗ്രാം എം ഡി എം എ സഹിതം ശ്യാം എന്ന യുവാവിനെ പിടി കൂടിയ കേസിൽ എം ഡി എം എ നൽകിയ മൊത്തക്കച്ചവടക്കാരനെ തൃശൂർ റൂറൽ ഡൻസാഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചേർന്ന് പിടികൂടി. പുത്തൂർ കൈനൂർ കങ്കാളൻ വീട്ടിൽ ജ്യോതിഷിനെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ജില്ലാ സി ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർമാരായ കെ അജിത്, സതീശൻ,

തൃശ്ശൂർ റൂറൽ ഡാൻസഫ് എസ് ഐ മാരായ പി ജയകൃഷ്ണൻ, ടി ആർ ഷൈൻ, എ എസ് ഐ സൂരജ് വി ദേവ്, ഡാൻസാഫ് അംഗങ്ങളായ പി എക്സ് സോണി, കെ ജെ ഷിൻ്റോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

അർണോസ് പാതിരിയുടെ 292-ാം ചരമവാർഷികം ആചരിച്ചു.

murali

ചാവക്കാട് ഒരുമനയൂരിൽ സ്ഫോടനം: സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് കസ്റ്റഡിയിൽ.

murali

നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

murali
error: Content is protected !!