September 19, 2024
NCT
KeralaNewsThrissur News

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി.

പാവറട്ടി : പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തി. പാവറട്ടി സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഗ്നിവേഷ്, സഹോദരൻ അഗ്നിദേവ്, കെ.രാഹുൽ മുരളീധരൻ എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

സ്കൂളിലേക്ക് പോയ മൂന്നുപേരും സ്കൂളിൽ എത്തിയിരുന്നില്ല. വൈകിട്ടാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് ഇവരെ കണ്ടെത്താൻ വ്യാപക അന്വേഷണം നടന്നിരുന്നു. ഇതിനിടയിലാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും മൂന്നുപേരെയും കണ്ടെത്തിയത്.

Related posts

ചാവക്കാട് ഒരുമനയൂർ സ്ഫോടനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

murali

പോക്സോ കേസിൽ 55കാരന് 32 വർഷം തടവ്.

murali

സംസ്ഥാനത്തെ ചൂടിന് മാറ്റമില്ല; 12 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

murali
error: Content is protected !!