September 19, 2024
NCT
KeralaNewsThrissur News

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ശ്രദ്ധേയമായി വിദ്യാര്‍ഥി – ജില്ലാ കലക്ടര്‍ മുഖാമുഖം.

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ ഉയര്‍ന്ന ആദ്യ ചോദ്യമാണിത്.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്‍കിയപ്പോള്‍ വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. പ്രതിവാരം ഓരോ സ്‌കൂളിലെയും കോളജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

എന്തുകൊണ്ട് സിവില്‍ സര്‍വീസ് എന്ന ചോദ്യത്തിന് സമൂഹത്തിലെ എല്ലാ മേഖലകളിലും ഇടപെടലുകള്‍ നടത്താന്‍ ഐ.എ.എസ് പദവിയില്‍ സാധിക്കുമെന്നും അതേസമയം ഓരോരത്തരും തങ്ങളുടെ അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കനുസരിച്ചുമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാര്‍ഥികളോട് പറഞ്ഞു. ഐ.എ.എസ്/ ഐ.പി.എസ് തിരഞ്ഞെടുപ്പ്, ജില്ലാ കലക്ടറെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രശ്നങ്ങള്‍, തൃശൂരിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു.

വിദ്യാര്‍ഥികള്‍ നേരിടുന്ന ചില പ്രശ്‌നങ്ങളും യോഗത്തില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ അനുയോജ്യമായ ഇടപെടല്‍ നടത്താന്‍ ശ്രമിക്കും. തങ്ങളുടെ ആശയങ്ങളും ചോദ്യങ്ങളും യാതൊരു മടിയും കൂടാതെ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സത്യനാരായണന്‍, ഇക്കണോമിക്സ് അധ്യാപകന്‍ ടി വാസുദേവന്‍ എന്നിവര്‍ക്കൊപ്പം പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ 20 വിദ്യാര്‍ഥികളാണ് കളക്ടറേറ്റിലെത്തിയത്.

Related posts

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

എടതിരിഞ്ഞി ചേലൂരിൽ കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ.

murali

അമൃതാനന്ദമയി മഠത്തിൽ ഗുരുപൂർണിമ ആഘോഷിച്ചു.

murali
error: Content is protected !!