September 19, 2024
NCT
KeralaNewsThrissur News

ആഡംബര ബസ്സിൽ കടത്തുന്നതിനിടെ 155 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ.

തൃശ്ശൂർ : ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് 155 ഗ്രാം എം ഡി എം എ ആഡംബര ബസ്സിൽ കടത്തുന്നതിനിടെയാണ് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം വില്ലേജ് നെക്കനൽ സ്വദേശി ഷിബുവിനെ (30) പോലീസ് പിടികൂടിയത്.

തൃശ്ശൂർ സിറ്റി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ ഡാൻസാഫ് അംഗങ്ങളും, പീച്ചി പോലീസും ചേർന്നാണ് കുതിരാൻ പടിഞ്ഞാറെ തുരങ്കുമുഖത്തുനിന്നും ബസ് തടഞ്ഞു നിർത്തി പ്രതിയെ പിടികൂടിയത്. യുവാവ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി 155 ഗ്രാം എംഡി എം എ കണ്ടെത്തിയത്. സ്ഥിരമായി എംഡിഎംഎ കടത്തുന്ന ആളാണ് താനെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പീച്ചി സി ഐ അജിത്ത്, എസ് ഐ മുരളി, ഡാൻസാഫ് എസ് ഐ കെ സി ബൈജു, എ എസ് ഐ രാജീവ് രാമചന്ദ്രൻ, പോലീസുകാരായ വിനീഷ്, രജീഷ്, സൗമ്യ, ഡാൻസാഫ് എ എസ് ഐ ജീവൻ, ജി എസ് സി പി ഒ മാരായ ലിഗേഷ്, അഖിൽ വിഷ്ണു, സിപിഒ വൈശാഖ്, വിപിൻദാസ്, അബീഷ് ആൻ്റണി, ഹൈവേ പോലീസും എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് ഉച്ചയോടു കൂടിയാണ് പ്രതിയെ പിടികൂടിയത്.

Related posts

ഭക്ഷ്യവിഷബാധ; പരിശോധനാഫലം വന്നാൽ മാത്രമേ കാരണം അറിയൂ..

murali

കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതാ ഹോട്ടലിൽ മോഷണം.

murali

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

murali
error: Content is protected !!