NCT
KeralaMoviesNewsThrissur News

റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്ക് എതിരല്ല; സിദ്ദിഖ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി എഎംഎംഎ സംഘടന. റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ സംഘടന ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാര്‍ശയും സ്വാഗതം ചെയ്യുന്നു. ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിര്‍ദേശങ്ങള്‍ ചോദിച്ചു. നിര്‍ദേശങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹര്‍ജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോര്‍ട്ട് അമ്മക്കെതിരായ റിപ്പോര്‍ട്ടല്ല.’ സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയര്‍ന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു.

Related posts

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും: മന്ത്രി ഡോ ആർ ബിന്ദു.

murali

പാമ്പിന്റെ കടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ.

murali

തൃശൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് രേഖകളില്ലാത്ത 62.5 ലക്ഷം രൂപ പിടികൂടി; കർണാടക സ്വദേശി കസ്റ്റഡിയിൽ.

murali
error: Content is protected !!