September 20, 2024
NCT
KeralaNewsThrissur News

കാളമുറിയിൽ ലോറികൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല.

ദേശീയപാതയിൽ കയ്‌പമംഗലം കാളമുറി സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. വടക്ക് ഭാഗത്തേക്ക് പോയിരുന്ന ടാങ്കർ ലോറി തെക്ക് ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് ലോറിയുമായാണ് കൂട്ടിയിടിച്ചത്.

ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാളമുറി സെന്ററിൽ ഒറ്റ വരിയിലൂടെയാണ് ഇരു ദിശകളിലേയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നത്. ഈ ഭാഗത്താണ് ഇപ്പൊൾ അപകടമുണ്ടായത്. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് സെന്ററിൽ ഗതാഗതം തടസപ്പെട്ടു

Related posts

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

murali

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

murali
error: Content is protected !!