NCT
KeralaNewsThrissur News

ചെണ്ടുമല്ലിപൂവ്വ് കൃഷി വിളവെടുപ്പ് നടത്തി.

പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഓണത്തിനൊരു പൂക്കളം എന്ന പദ്ധതിയുടെ ഭാഗമായി ചെമ്മാപ്പിള്ളി പുന്നപ്പിള്ളി മന പറമ്പിൽ ആരംഭിച്ച ചെണ്ടുമല്ലി പൂവ്വ് കൃഷിയുടെ വിളവെടുപ്പ് നടത്തി. അഡ്വ ഏ. യു. രഘുരാമൻ പണിക്കർ ചെണ്ട് മല്ലി തൈയിൽ നിന്നും പൂവ്വ്‌ പറിച്ച് ഉദ്ഘാടനം ചെയ്തു.

നെഹ്‌റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു, കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, എം.ബി. സജീവ്,സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, അശോകൻ ടി.എം, രേണുക റിജു എന്നിവർ പ്രസംഗിച്ചു. ജയ കോൽ പ്പുറം, ഷീന, ഹരിദാസൻ, പുരുഷോത്തമൻ, റിജു കണക്കന്തറ, വിനായകൻ എന്നിവർ നേതൃത്വം നൽകി.

Related posts

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

murali

മാടക്കത്തറ പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

murali
error: Content is protected !!