September 20, 2024
NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ബൈക്കിലെത്തിയ സംഘം വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. പരിക്കുകളോടെ തലനാരിഴയ്ക്കാണ് വ്യാപാരി രക്ഷപ്പെട്ടത്. നമ്പ്രാട്ടിച്ചിറയിൽ ഫ്രണ്ട്സ് ഫേബ്രിക്സ് നടത്തുന്ന കൂരിക്കുഴി സ്വദേശി കണക്കാട്ട് വീട്ടിൽ ശശിധരനാണ് ആക്രമിക്കപ്പെട്ടത്.

ഇന്നലെ രാത്രി എട്ട് മണിയോടെ കടയടച്ചശേഷം സൈക്കിളിൽ വീട്ടിലേക്ക് പോകവേ ചാമക്കാല നാലുംകൂടിയ സെന്ററിന് തെക്ക് ഭാഗത്താണ് സംഭവം. പിന്നിലൂടെ ബൈക്കിലെത്തിയ രണ്ട് പേരാണ് തന്നെ അക്രമിച്ചതെന്നും, ബൈക്ക് യാത്രക്കാർ വലതു വശത്തെ റോഡിലേയ്ക്ക് കടന്നുളഞ്ഞെന്നും ശശിധരൻ പറഞ്ഞു.

നിലത്തുവീണ ശശിധരനെ പിന്നാലെയെത്തിയ യാത്രക്കാരാണ് എഴുന്നേൽപ്പിച്ചത്. കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല റോഡിൽ നിന്നും ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ ശശിധരനെ രാത്രി തന്നെ ചെന്ത്രാപ്പിന്നിയിലെ ആപത്രിയിലെത്തിച്ച് ചികിത്സ നൽകി. കയ്‌പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി.

murali

പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്കാരം.

murali

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.

murali
error: Content is protected !!