September 21, 2024
NCT
KeralaNewsThrissur News

തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

നാട്ടിക സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ കീഴിൽ തൃപ്രയാറിൽ ആരംഭിച്ച നീതി ഷോപ്പിംഗ് വില്ലേജ് സഹകരണ രംഗത്തെ മികച്ച മാതൃകയാണെന്നും ഇത് മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ഒരു കുടക്കീഴിൽ മനുഷ്യനു ആവശ്യമായ വസ്തുക്കൾ നിത്യജീവിതത്തിലെ നിത്യോപയോഗ സാധനങ്ങൾ ഒരുമിച്ചു വരുന്നു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് എന്ന സഹകരണ സംരംഭം ജനകീയ സംരംഭം ആകുമെന്നും നാടിന്റെ സംരംഭം ആകുമെന്നും തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ട് വി. ഡി. സതീശൻ പറഞ്ഞു.

സി.സി. മുകുന്ദൻ എംഎൽഎ ആദ്യ വില്പന നിർവഹിച്ചു. സംഘം പ്രസിഡൻ്റ് അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. സി.പി.സാലിഹ്, ശ്രീദേവി മാധവൻ, റസീന ഖാലിദ്, സംഘം ഡയറക്ടർ ലിജി നിതിൻ, എം.വി. വിമൽകുമാർ, സംഘം സെക്രട്ടറി കെ.ആർ. രാഗി എന്നിവർ സംസാരിച്ചു. മികച്ച ഗുണമേന്മയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാത്ത വില നിലവാരവും ഷോപ്പിംഗ് വില്ലേജിന്റെ പ്രത്യേകതയാണ്. ഉൽപ്പന്നങ്ങൾക്ക് എംആർപി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടെ ലഭിക്കുക.

പലചരക്ക്, പച്ചക്കറി, ഫ്രൂട്സ്,ജെന്റ്സ് ഗാർമെന്റ്സ്, വസ്ത്രാലയ, ബോട്ടിക്, ഗിഫ്റ്റ്, ടോയ്‌സ്, സ്റ്റേഷനറി, ചെരുപ്പ്, ബാഗ്, ഫാൻസി, ഫാഷൻ ഡിസൈനിങ്, സ്റ്റുഡിയോ, കറി പോയിന്റ്, പെറോട്ട, ചപ്പാത്തി ഹോൾസെയിൽ, ചായ, ജ്യൂസ്, ഷെയ്ക്ക്, ഐസ്ക്രീം, ഫലൂദ, ഷവർമ, മോജിറ്റോ, സ്നാക്സ്, മലബാർ വിഭവങ്ങൾ, ബിരിയാണി എന്നിവയുംഈ സ്ഥാപനത്തിലൂടെ ലഭ്യമാകും.

Related posts

തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

murali

അവയവക്കടത്ത് കേസ്സ്; പിടിയിലായ തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു.

murali

തൃപ്രയാർ തേവർക്ക് ഇന്ന് ഉത്രംവിളക്ക്.

murali
error: Content is protected !!