NCT
KeralaNewsThrissur News

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

ചാവക്കാട് : മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്‌ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ അന്തരിച്ചു. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇവിടെചികിത്സയിലിരിക്കെയാണ് മരണം.

മൃതദേഹം നാട്ടിലെ ത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാമില. മക്കൾ: ശിഹാബ്, രഹന. മരുമകൻ: അൽത്തമിഷ് (യുകെ). സഹോദരങ്ങൾ: ഹൈദർ, യുസുഫ് ( പറമ്പൻസ് ഹോട്ടൽ), നാസർ ( പറമ്പൻസ് ടൈൽസ് ), ഐഷാബി, റൈഹാനത്ത്

Related posts

ചേറ്റുവ ജി.എം. യു.പി. സ്കൂളിന്, ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്നേഹസമ്മാനം.

murali

ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം: 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്.

murali

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!