NCT
KeralaNewsThrissur News

വീടുനുള്ളിലെ ടി വി സ്റ്റാൻഡിൻ്റ അടിയിൽ നിന്നും 12അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി.

വീടുനുള്ളിലെ ടി വി സ്റ്റാൻഡിൻ്റ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അതിരപ്പിള്ളി കാലടി എസ്റ്റേറ്റിന് സമീപം താടിക്കാരൻ ഷീല പൗലോസിന്റെ വീടിനകത്തുനിന്നാണ് ഏകദേശം 12അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.

ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഷീല ടി. വി. സ്റ്റാൻഡിന്റെ അടിയിൽ നിന്നും ശബ്ദം കേട്ടത്തിനെ തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വനപാലകാരെ വിവരമറിയിച്ചതിനെ തുടർന്ന് അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി ടീം അംഗങ്ങളായ

ആൽബിൻ ആൻ്റണി , സീനിയർ ഫോറെസ്റ്റ് ഓഫിസർ സാബു ജെബി, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ സനീഷ്, വർഗീസ് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

Related posts

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

murali

സിപിഐഎമ്മിൻറെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

murali

തൃശൂര്‍ ശക്തൻ സ്റ്റാന്‍ഡിലെ മൊബൈൽ കടയിൽ യുവാക്കളുടെ അതിക്രമം.

murali
error: Content is protected !!