NCT
KeralaNewsThrissur News

വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ, വികസന മുരടിപ്പിനെതിരെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഭരണം നിർജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ഉറങ്ങാനുള്ള കട്ടിലും കിടക്കയും തലയിണയുമായാണ് കോതകുളം സെൻ്റിൽ നിന്ന് മാർച്ച് ആരംഭിച്ചത്.

വലപ്പാട് പഞ്ചായത്തിനു മുമ്പിൽ മണ്ഡലം പ്രസിഡണ്ട്  പി എസ്സ് സന്തോഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ DCC യുടെ വൈസ് പ്രസിഡണ്ട്  സി ഒ ജേക്കബ് മാർച്ച് ഉത്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി വിആർ വിജയൻ മുഖ്യാതിഥിയായ യോഗത്തിൽ DCC ജനറൽ സെക്രട്ടറിയും എടമുട്ടം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടുമായ ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് ജോസ് താടിക്കാരൻ, വി എ ഫിറോസ് എ എൻജി ജയ്ക്കോ , കെ എച്ച് കബീർ ,ഇസ്മയിൽ അറക്കൽ ,എം എം ഇക്ബാൽ , ഫാത്തിമ സലിം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ അനിത തൃദീപ്കുമാർ, ആജ്മൻ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, ബ്ലോക്ക് ഭാരവാഹികളായ സി ആർ അറുമുഖൻ, സിവി വികാസ് , കറയാവട്ടം സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്  ബിനോയ് ലാൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരുപ്പായി , സജിത്രൻ തയ്യിൽ, ഡേവിസ് വാഴപ്പിള്ളി തുടങ്ങിയവർ മാർച്ചിന് നേതൃത്യം നൽകി

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഇന്നുമുതല്‍ തുടങ്ങി.

murali

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.

murali
error: Content is protected !!