September 19, 2024
NCT
KeralaNewsThrissur News

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

ചാവക്കാട് : കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യ പരിക്കുപറ്റിയ സുമേഷിന്‌ നൽകാൻ വിധിയിൽ പ്രത്യേക പരാമർശമുണ്ട്.

ഒരുമനയൂർ തെക്കുംതല വീട്ടിൽ 39 വയസുള്ള സുമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്. പ്രതികളായ ഒന്നാം പ്രതി തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ (51), മൂന്നാം പ്രതി ഒരുമനയൂർ ഒറ്റതെങ്ങ് രായം മരക്കാർ വീട്ടിൽ  ഷനൂപ് (29) എന്നിവരെ ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ അജിത്ത് (24) വിചാരണ നേരിടാതെ ഒളിവിലാണ്.

പ്രതികൾ തെക്കഞ്ചേരിക്കടുത്തുള്ള പാലത്തിൽ വച്ച് കഞ്ചാവ് വലിക്കുന്നത് സുമേഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധം വെച്ച് സുമേഷിന്റെ തെക്കൻ ചേരിയിലുള്ള ഭാര്യ വീട്ടിലേക്ക് 2019 നവംബർ 25 ന് രാത്രി പ്രതികൾ അതിക്രമിച്ചു കയറി വന്ന് സുമേഷിനെ കത്തികൊണ്ട് വയറിൽ കുത്തുകയായിരുന്നു.

Related posts

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി.

murali

വലപ്പാട് വാർഡ് 20 പാരീസ് നഗർ അംഗൻവാടി ഹെൽപ്പർ അവാമ്മ ബീവിക്ക് യാത്രയയപ്പ് ൽകി.

murali

അറസ്റ്റ് വാറണ്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; ആലുവ സ്വദേശിയിൽനിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തു.

murali
error: Content is protected !!