September 19, 2024
NCT
KeralaNewsThrissur News

മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശിയെ പോലീസ് പിടികൂടി.

കാട്ടൂര്‍ : മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പോലീസ് പിടിയിലായി. കാട്ടൂര്‍ കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന ദിനേഷിനെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ ശശിയെന്നയാളെയാണ് ദിനേഷ് ആക്രമിച്ചത്. വീട്ടിൽ കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ദിനേഷ് ഊത്തുളി കൊണ്ട് ഊതുകയായിരുന്നു. ഊത്തുളിയുടെ ഉളി ശശിയുടെ കഴുത്തിലാണ് തറച്ചത്.

ഉടന്‍ ഇയാളെ ബന്ധുക്കള്‍ കരാഞ്ചിറയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി ധനേഷ്, നിബിന്‍, ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

murali

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

murali

പുള്ള് – മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.

murali
error: Content is protected !!