ഇരിങ്ങാലക്കുട : വീട്ടിൽ ചാരായം വാറ്റിയ മറ്റത്തൂർ സ്വദേശി പിടിയിൽ. വെള്ളിക്കുളങ്ങര മോനടിയിൽ കുഴിമടത്തിൽ വീട്ടിൽ അമ്മിണി മകൻ ബാബു (36) ആണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്.
5 ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ ഇ ഐ (ജി) സന്തോഷ്, പി ഒ (ജി) ബിന്ദു രാജ്, സി ഇ ഒ ശോഭിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ, എക്സൈസ് ഡ്രൈവർ സുധീർ എന്നിവരും ഉണ്ടായിരുന്നു.