September 20, 2024
NCT
KeralaNewsThrissur News

ഊരകത്ത് ഇന്ന് കുമ്മാട്ടിയിറങ്ങും.

ചേർപ്പ് : ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെ എണ്ണൂറോളം കലാകാരൻമാർ ഊരകം കുമ്മാട്ടി ഉത്സവത്തെ ആവേശത്തിലാഴ്ത്തും. കുമ്മാട്ടി ആഘോഷത്തിൽ എട്ടുവിഭാഗങ്ങളാണ് ഇക്കുറിയും പങ്കെടുക്കുന്നത്.

250-ഓളം കുമ്മാട്ടികൾ, നിശ്ചലദൃശ്യം, നാടൻ കലാരൂപങ്ങൾ, വൈവിധ്യ വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. അമ്മത്തിരുവടിയുടെ നട വലംവെച്ച് ഊരകം മയമ്പിള്ളി ക്ഷേത്രത്തിൽ സമാപിക്കും.

അമ്പലനട കുമ്മാട്ടി സംഘം, തെക്കുമുറി കുമ്മാട്ടി സംഘം, കിഴക്കുമുറി ഓണഘോഷ കമ്മിറ്റി, യുവജന, തിരുവോണം കുമ്മാട്ടി സംഘം, ചിറ്റേങ്കര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര, കിസാൻ കോർണർ കലാസമിതി എന്നീ വിഭാഗങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കുക.

Related posts

ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കം; കൈപ്പമംഗലം മൂന്നുപീടികയിൽ യുവാവിനെ  ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു.

murali

ആമ്പല്ലൂര്‍ കളരിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മോഷണം: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

murali

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali
error: Content is protected !!