NCT
KeralaNewsThrissur News

2024 വർഷത്തെ പോഷൻ മാ ബ്ളോക്ക് തല ഉത്ഘാടനം കെ സി പ്രസാദ് നിർവഹിച്ചു.

പോഷകാഹാര കുറവുകളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി 2024 വർഷത്തെ പോഷൻ മാ ബ്ളോക്ക് തല ഉത്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ തളിക്കുളം.ICDS. സംഘടിപ്പിച്ചു.

രാവിലെ 10 മണിയോടെ തൃപ്രയാർ സെൻറിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെ പോഷൻ പരിപാടിക്ക് തുടക്കമിട്ടു. തളിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്  ഉത്ഘാടനം ചെയ്ത് പ്രസംഗിച്ചു.

തളിക്കുളം ശിശു വികസന പദ്ധതി ഓഫീസർ ശുഭനാരായണൻ , ബ്ലോക്ക് മെമ്പർമാരായ ഭഗീഷ് പൂരാടൻ, ശ്രീമതി ലിൻഡ , കല ടീച്ചർ എന്നിവരും തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, നാട്ടിക പഞ്ചായത്ത് മെമ്പർ മണികണ്ഠൻ, വലപ്പാട് പഞ്ചായത്ത് മെമ്പർ ഷൈൻ നെടിയിരിപ്പിൽ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പോഷക സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രദർശനവും നടത്തി. അങ്കണവാടി പ്രവർത്തകരുടെയും അഡോളസൻ്റ് കുട്ടികളുടെ കലാവിരുന്നും പരിപാടിയെ വർണാഭമാക്കി.. പരിപാടിയിൽ ഐസിഡിഎ സൂപ്പർവൈസസ് ഐ സി ഡി എസ് പ്രോജക്ട് ജീവനക്കാർ, എൻ എൻ എം കോഡിനേറ്റർ ശരണ്യ എന്നവരും പങ്കെടുത്തു

 

Related posts

കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരിക്ക്.

murali

പഴുവിൽ പുത്തൻ തോട്ടിലേക്ക് കക്കൂസ് മാലിന്യ മടക്കമുള്ള വൃത്തിഹീനമായ മാലിന്യങ്ങൾ ഒഴുക്കി വിടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.

murali

ദേഹത്ത് ചൂടുവെളളമൊഴിച്ച് ഗുരുതരമായി പൊളളിച്ച കേസ് ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!