കൊടുങ്ങല്ലൂർ – തൃശൂർ റോഡിൽ പുല്ലൂറ്റ് വിയ്യത്ത്കുളത്തിന് സമീപം ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോണത്ത്കുന്ന് സ്വദേശിയായ ഗൃഹനാഥനെ അടിയന്തിര ചികിത്സക്കായി കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്ന ആംബുലൻസിന് പിറകിലായി സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളുടെ കാർ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു.
റോഡരികിലെ മതിൽ ഇടിച്ചു തകർത്ത കാർ അടുത്തുള്ള പുരയിടത്തിലേക്ക് തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
