NCT
KeralaNewsThrissur News

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിൽ പിടിയിൽ.

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിൽ പിടിയിൽ. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറിൽ ഉണ്ടായിരുന്നത്.

പൊലീസുമായുള്ള ഏറ്റുമുട്ടലി നിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചു. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്.

മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്. തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.

Related posts

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : യുവാവ് തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായി.

murali

നിയന്ത്രണം വിട്ട മിനി ബസ് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

murali

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 2000 രൂപ കുറഞ്ഞു.

murali
error: Content is protected !!