തൃശൂർ കോർപ്പറേഷൻ്റെ അഭിമാന പദ്ധതിയായ ആകാശപ്പാത തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 11 കോടി രൂപ ചെലവഴിച്ചാണ് ആകാശപ്പാത യാഥാർഥ്യമാക്കിയത്.
കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, പി. ബാലചന്ദ്രൻ എം.എൽ.എ., മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പി.കെ. ഷാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
