NCT
KeralaNewsThrissur News

നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 21 ലക്ഷം രൂപ ചെലവഴിച്ച് 1600 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍ ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ തപതി, ജ്യോതി രവീന്ദ്രന്‍,

ജനപ്രതിനിധികളായ വിജയന്‍, ഇ.പി അജയ്ഘോഷ്, ബി.കെ മണിലാല്‍, എം.എ ഷിഹാബ്, സിജി സുരേഷ്, അനിത തൃത്തീപ്കുമാര്‍, അനിത കാര്‍ത്തികേയന്‍, മണി ഉണ്ണികൃഷ്ണന്‍, അസി.സെക്രട്ടറി വേണുഗോപാല്‍, അസി.എന്‍ജിനിയര്‍ വിനോജ്, കോഡിനേറ്റര്‍ റിസ്വാന, ഹരിത കര്‍മ സേനാംഗങ്ങള്‍ പങ്കെടുത്തു.

Related posts

വനജ അന്തരിച്ചു.

murali

വീട്ടുകിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

murali

ചാവക്കാട് – മുല്ലശ്ശേരി റൂട്ടിൽ സ്വകാര്യ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

murali
error: Content is protected !!